2009, ജൂലൈ 22, ബുധനാഴ്‌ച

മരണം മണക്കുന്ന റെയില്‍പാളങ്ങള്‍ ; (വാഗണ്‍ ട്രാജഡി ഒരുപുനര്‍വായന )



കൂടെ പഠിച്ച ഒരു കൂട്ടുകാരനെ വഴിയില്‍ വെച്ചു കണ്ടുമുട്ടിയപ്പോൾ സംസാരിച്ചു നിന്നു നേരം പോയതറിഞ്ഞില്ല പിന്നെ ഓടിക്കിതച്ചു റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ഉദ്ദേശിച്ച വണ്ടി സ്റ്റേഷന്‍ വിട്ടു പോയിരുന്നു .കോഴിക്കൊട്ടെക്കിനി അടുത്ത ട്രെയിന്‍ വരാന്‍ ഒരു മണിക്കൂറോളം കാത്തിരിക്കണം ;വയ്കിയാണ് ഓടുന്നതെന്കില്‍ പിന്നെ ആ സമയംകൂടി വേറെയും .

എങ്കിലും ബസ്സിലുള്ള മുഷിഞ്ഞ യാത്രമടിച്ചുഅടുത്ത ട്രെയിനും കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു .

സമയം സന്ധ്യയാകാരായിരിക്കുന്നു ,ഞായരാഴ്ച്ചയായതുകൊണ്ടായിരിക്കാം അധികം ജനത്തിരക്കൊന്നും ഇന്നനുഭവപ്പെടുന്നില്ല . മലപ്പുറം ജില്ലയിലെ പ്രധാന റയില്‍വേ സ്റ്റേഷന്‍ ആയതുകൊണ്ടുതന്നെ ആള്തിരക്കൊഴിഞ്ഞ നേരം ഇവിടെ നന്നേ കുറവാണ് .തൊട്ടടുത്ത്‌കണ്ട ഒരു കൊണ്ക്രീറ്റ്‌ ബെഞ്ചില്‍ അല്‍പ്പനേരം ഇരിക്കാമെന്ന് തീരുമാനിച്ചു .

ഗള്‍ഫില്‍നിന്നും അവധിക്കു നാടിലെത്തിയ പ്രവാസിയുടെ തിരക്കുകളില്‍നിന്നും തിരക്കുകളിലെക്കുള്ള യാത്രകള്‍ക്കിടയില്‍ ലഭിച്ച ഒരു ഇടവേളയായിരുന്നു എന്നെ സംബന്ധിച്ചു ആ ബെഞ്ചില്‍ ഇരിക്കാന്‍ കിട്ടിയ സമയം .മനസ്സിനെ അല്‍പ്പനേരം അതിന്റെ പാട്ടിനു വിടാന്‍ തീരുമാനിച്ചു .എങ്ങുനിന്നോ എത്തിയ ഒരു ഇളംകാറ്റു പരിസരമാകെ അല്‍പനേരം ചുറ്റിക്കറങ്ങി എവിടെയോ പോയ് മറഞ്ഞു .ആ ഇളം കാറ്റിനു എന്നോട് എന്തൊക്കെയോ പറയാനുണ്ടായിരുന്നത് പോലെ എനിക്ക് തോന്നി . ആതോന്നാല്‍ തിരൂരിന്റെ ഭൂതകാല ഒര്മാകളിലെക്കാണ് എന്നെ കൂട്ടിക്കൊണ്ടു പോയത് .പിന്നെ ആ ദുരന്ത ഓര്‍മ്മകള്‍ എനിക്ക് ചുറ്റിലും ഒരു ശക്തമായ വലയം തീര്‍ക്കുകയായിരുന്നു . മുന്‍പും ദിനേനയെന്നോണം യാത്ര ചെയ്യാറുള്ള റയില്‍വേസ്ടെഷനായിരുന്നിട്ടും ഇത്തരത്തിലുള്ള ഒരുഅനുഭവം ഇതാദ്യമാനെന്നുതോന്നുന്നു .

വര്‍ഷങ്ങള്‍ക്കു മുന്പ് ഈ റയില്‍വേസ്റ്റേഷന്‍ കണ്ടു ഞെട്ടിവിറച്ച വാഗണ്‍ ട്രാജെടി ദുരന്തം ഏതൊരു സാധാരണക്കാരനെയുംപോലെ ഞാനും മറന്നിരുന്നു .മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടും പുസ്തകത്താളുകളില്‍എവിടെയൊക്കെയോ വായിച്ചും മനസ്സില്‍എങ്ങോതങ്ങിനില്‍ക്കുന്ന ക്ലാവ്പിടിച്ച ഓര്‍മകളുടെ ഒരുപുനര്‍വായനക്ക് അവസരമോരുക്കിയിരിക്കയാണ് ഈഇടനാഴിയിലെ അല്‍പ്പനേരം .

മറക്കാന്‍ പാടില്ലാത്തത് ; എന്നെപ്പോലെ ഒരു തിരൂരുകാരന്‍ പ്രത്യേകിച്ചും മനസ്സിന്റെ വിങ്ങുന്ന ഓര്‍മയായി കൊണ്ടു നടക്കേണ്ട ഈ ദുരന്ത സത്യത്തിന്റെ ഒരു തനിയാവര്‍ത്തനം മനസ്സില്‍ മുഴങ്ങിക്കെള്‍ക്കുകയാണ്.വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും തിരൂര്‍ റെയില്‍വേ സ്ടെഷനും പരിസരവും ആ വിരങ്ങളിപ്പില്‍ നിന്നും ഇന്നും മുക്തമായിട്ടില്ല .വിസ്മൃതിയുടെ പിന്നാംപുറത്തേക്ക് മനസ്സിനെ അലയാനനുവതിക്കുന്ന ഇവ്ടെയെത്തുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണിത് .

കാലമുള്ളെടത്തോളം കാലമത്രയും ഇന്ത്യ ചരിത്രത്തിന്റെ പ്രധാന താളുകളില്‍ ഇടം നെടെണ്ടിയിരുന്ന വാഗണ്‍ ട്രജെടി കാലത്തിന്റെ കുത്തൊഴുക്കില്‍ ചരിത്രങ്ങളില്‍നിന്നു പടിയിറങ്ങുന്ന ഖേദകരമായ കാഴ്ചയാണിന്നു കാണാന്‍ കഴിയുന്നത്‌ .

ചരിത്രങ്ങളില്‍നിന്നു അടര്‍ത്തിമാട്ടന്‍ എത്ര ശ്രമിച്ചാലും യഥാര്‍ത്ഥ രാജ്യസ്നെഹികലുദെ മനസ്സില്‍ എന്നും നീറുന്ന ഓര്‍മയായി അവശേഷിക്കുന്ന ഈ സംഭവം നടന്നത് 1921നവംബര്‍ 20 നാണ് .
സംഭവം നടന്ന നാട്ടുകാരനായിരുന്നിട്ടുപോലും ഇതേക്കുറിച്ച് വിസ്മ്രുതനായ എന്നെക്കുറിച്ചു പരിതപിക്കാന്‍ മനസ്സിനെ അല്‍പ്പനേരം തിരികെ വിളിച്ചു ;വീണ്ടും ആ ദുരന്തമുക്ത്തെക്ക് .

തുറന്ന സത്യങ്ങളെ നമ്മള്‍ പലപ്പോഴും പകല്‍ വെളിച്ചത്തോട് ഉപമിക്കാരുന്ടെന്കിലും അന്നത്തെ പകല്‍ ഇതിന് വിരുദ്ധമായിരുന്നത്രേ .പൂര്‍ണ സുര്യഗ്രഹന ദിവസംപോലെ എങ്ങും ഇരുണ്ട അന്തരീക്ഷം .അങ്ങ് ദൂരെനിന്നു ഒരു വണ്ടിയുടെ ചൂളംവിളികേട്ടു റയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കുകയായിരുന്ന മലബാര്‍ കലക്ടര്‍ തോമസും ഉയര്ന്ന ഉധ്യോകസ്തരും സടകുടഞ്ഞുഎഴുന്നേറ്റു നാലുപാടും പരക്കം പായുകയാണ് . എം .എസ .എം..എല്‍വി 1711 എന്ന ചരക്കു വണ്ടി അല്പ്പനിമിശങ്ങല്‍ക്കകം സ്റ്റേഷനില്‍ വന്നുനിന്നു .വാഗണ്‍ എത്തിയതോടെ പരിസരമാകെ അസഹ്യമായ ദുര്‍ഘന്ധത്താല്‍ മുഴുകിയിരുന്നു .വ്വായുംമൂക്കും പൊത്തിപ്പിടിച്ചു വാഗണ്‍ തുരന്നുനോക്കിയ കിരാതരായ ഉധ്യൊഗസ്തര്പൊലുമ് എന്ത്ചെയ്യണമെന്നറിയാതെ അന്തംവിട്ടുനിന്നു .കുടുസ്സായ വാഗണില്‍ കുമിഞ്ഞുകൂടിയനിലയില്‍ എഴുപതോളം മൃതശരീരങ്ങള്‍. കണ്ടുനില്‍ക്കുന്ന ആരുടേയും സമനില തെറ്റുന്ന അവസ്ഥ .

ജന്മനാട്ടില്‍ അടിമകള്‍ കണക്കെ ജീവിക്കേണ്ടിവന്ന കാരണത്താല്‍ പാരതന്ത്ര്യത്തിന്റെ അടിമച്ചങ്ങല എന്നെന്നേക്കുമായി പൊട്ടിചെറിയുന്നതിനുവേണ്ടി സംഖടിച്ച്ചതിന്റെ പേരിലാണ് ഈ ദുരന്തം ഇവരെത്തെടിയെത്തിയതെന്നത് ഈ വേദന തലമുരകളിലാകെ ലയിച്ചു ചേരുകയാണ് .

ചെയ്യാത്തകുറ്റങ്ങളുടെകാരണംചുമത്തിമാസങ്ങളും വര്‍ഷങ്ങളും ജയിലുകളില്‍ നരകയാതനയനുഭവിച്ചു ജീവിതം അത്യന്തം അസഹിനീയമായി അനുഭവപ്പെട്ടിരുന്ന പാവങ്ങലെയാണ് ഈ കൊടും ക്രൂരതക്ക് ഇരയാക്കിയാക്കിയതെന്നോര്‍ക്കുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇതിനെക്കാട്ടിലും കറുത്ത ഏടുകള്‍ വേരെയുണ്ടാവുമോ എന്ന് സംശയം ജനിക്കുക സ്വാഭാവികം .

കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായി കഴിഞ്ഞ ദിവസം ഇതേ സറ്റെഷനില്നിന്നാണ് ഇവരെ ഈ ചരക്കു വണ്ടിയില്‍ കയറ്റിക്കൊണ്ടു പോയത് .മാസങ്ങളായുള്ള ജയിലുകളിലെ യാതനമൂലം ഏറെ അവശരായിരുന്നവരെ കുടുസ്സായ വാഗണില്‍ കുത്തിനിറച്ച് കയറ്റാന്‍ വെള്ളക്കാരുടെ കിന്കരന്മാര്‍ക്ക് അധികം പാടുപെടേണ്ടി വന്നിട്ടുണ്ടാവില്ല . അമ്പതു പേര്‍ക്കുപോലും നിന്നു തിരിയാന്‍ ഇടമില്ലാത്തവാഗണില്‍ നൂറോളംപേരെ കുത്തിനിറച്ച അവസ്ഥക്ക് വിവരനാതീതമെന്നവാക്കിനു എത്രമാത്രം പരിമിതി? ശ്വാസംകിട്ടാതെ പരസ്പരം വിയര്‍പ്പും മൂത്രവും കുടിച്ചു നിരര്‍ത്തമായ ആശ്വാസമെന്കിലും കണ്ടെത്താന്‍ കയ്നീട്ടിയതും ,ശ്വാസം കിട്ടാതെവന്നപ്പോള്‍ ആശ്വാസത്തിനായി നടത്തിയ അലമുറകൽ വനരോദനമായതും മരണത്തില്‍നിന്നു കഷ്ടിച്ച് രക്ഷപെട്ട ചിലര്‍ ചരിത്രത്താളുകളില്‍ അനുസ്മരിക്കുന്നുണ്ട് .




കൊയംബതൂരിലെക്കുള്ള വഴിമധ്യേ പോത്തന്നൂരില്‍ എത്തിയപ്പോള്‍ത്തന്നെ പകുതിയിലധികം പേരും മരണത്തിന്റെ രുചിയരിഞ്ഞിരുന്നു .മരിച്ചവരുടെ ജഡങ്ങള്‍ ഏറ്റെടുക്കാന്‍ പോത്തന്നൂര്‍ സ്റേഷന്‍മാസ്റര്‍ വിസമ്മതിച്ചതുമൂലം പ്രാണവായു അവശേഷിക്കുന്നവരെ കോയമ്പത്തൂരിലെ ആശുപത്രിയിലാക്കി എഴുപതോളംപേരുടെ മൃതദേഹങ്ങലുമായി തിരൂരിലേക്ക്തന്നെ തിരിക്കുകയായിരുന്നു ആ മരണവണ്ടി . മൃത ശരീരങ്ങളുമായി വണ്ടി തിരൂരിലെക്കുതന്നെ തിരിച്ചുവരുന്നുണ്ടെന്ന്അറിഞ്ഞു കാത്തുനില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍പോലും വാഗണ്‍ തുറന്നപ്പോള്‍ എന്ത് ചെയ്യണമെന്നുഅറിയാതെ ഏറെനേരംഅമ്പരന്നുനിന്നത്രേ .




ബ്രിട്ടീഷുകാരുടെ കിരാതഭരണം അതിന്റെ ഉച്ചസ്ഥായിയില്‍നില്‍ക്കുന്ന സമയമായതിനാല്‍ മൃതദേഹം ഏറ്റെടുക്കാന്‍തയ്യാരായിരുന്നവര്പോലുംരംഗത്തെത്താന്‍വിസമ്മതിച്ച അവസ്ഥ .അവസാനംകലക്ടര്‍ തിരൂരിലെ നാട്ടുകാരണവരുമായി നടത്തിയചര്‍ച്ചക്കൊടുവില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതുവരെ നാട്ടുകാര്‍ക്കെതിരില്‍ ഒരുനടപടിയുംഉണ്ടാകില്ലെന്ന് ഉറപ്പുലഭിച്ചു .ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തെത്തി മൃതദേഹങ്ങള്‍ ഓരോന്നായി വണ്ടിയില്‍നിന്നും പുറത്തെടുത്തു പ്ലാട്ഫോമില്‍ നിരത്തിക്കിടത്തി പിന്നീട് വീരോചിതമായി സംസ്കാരച്ചടങ്ങുകള്‍നടത്തി .കൂലിത്തൊഴിലാളികളും നിരപരാധികളുമായ എഴുപതോളം പേരുടെ മയ്യിത്തുകള്‍ പ്ലാറ്റ്‌ഫോമില്‍ നിരത്തിക്കിടത്തിയരംഗം അത്കണ്ടുനിന്നവരുടെമനസ്സില്‍ മരണംവരെയുള്ളമങ്ങാത്ത കാഴ്ചയായിരുന്നു. ദുര്‍ഗന്ധംഅവഗണിച്ച് അഴുകിയമൃതദേഹങ്ങള്‍ വീരോചിതമായി സംസ്കരിക്കാന്‍മുന്നിട്ടിറങ്ങിയ പരിസരവാസികള്‍ ?എത്രപുന്യവാന്മാര്‍ .രക്തസാക്ഷികള്‍ അനുഭവിച്ച മഹാത്യാഗത്തിന്റെ പരിണിതഫലം സ്വാതന്ത്ര്യം എന്നപേരില്‍ ഓശാരംപറ്റുന്നനമ്മള്‍ക്ക് അവരുടെചരിത്രം ഓര്‍ക്കാന്‍ പോലും സമയമില്ലാത്ത ദുരവസ്ഥയെ സ്വയംപഴിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍? മുസ്ലിംകളായിരുന്ന അമ്പത്തിരണ്ടുപേരില്‍ നാല്പ്പത്തിനാല് പേര്‍കൊരങ്ങത്തുജുമാമസ്ജിദ്‌ഖബര്സ്ഥാനിലും എട്ടു പേര്‍ കൊട്ട് പള്ളിഖബര്സ്ഥാനിലും ആണ് അന്ദ്യ വിശ്രമം കൊള്ളുന്നത്‌.അമുസ്ലിംകലായിരുന്ന നാലുപേരെ അധികം അകലെയല്ലാത്ത മുത്തുരിലും മറവുചെയ്തു .




റയില്‍വേ സ്റ്റേഷനില്‍നിന്നും വിളിപ്പാടകലത്തിലുള്ള വാഗണ്‍ ട്രാജഡി രക്തസാക്ഷികള്‍ നിദ്ര കൊള്ളുന്ന കൊരങ്ങത്തു മസ്ജിതില്‍നിന്നും മഗരിബുബാങ്കിന്റെഅലയൊലികള്‍ കര്‍ണാപുടത്തില്‍ ഒരു തേങ്ങലായി പതിച്ച്ചപ്പോഴാണ് ഉറക്കത്തില്‍നിന്നെന്നപോലെ തിരൂരിന്റെ ഗതകാല സ്മരണകളില്‍നിന്നും ഞാന്‍ഞെട്ടിയുണര്‍ന്നത്.കൊരങ്ങത്തു പള്ളിയില്‍നിന്നുയരുന്ന ബാങ്കൊലികള്‍ക്കുപോലും ഇന്നും ഒരു വിലാപഗാനത്തിന്റെ ധ്വനി .



അങ്ങിങ്ങായി ഇരുന്നിരുന്ന ആളുകളൊക്കെ എഴുന്നേറ്റു പ്ലാറ്റ്‌ ഫോമിലേക്ക് നീങ്ങുന്നത്‌ ട്രെയിന്‍ വരാരായെന്നതിനുള്ള സൂചനയാണെന്ന് തോന്നുന്നു.മനസ്സിലെ തുരുമ്പിച്ചഓര്‍മ്മകള്‍ അയവിറക്കാന്‍ കൂട്ടിരുന്ന കൊണ്ക്രീറ്റ്‌ ബെന്ജിനോട് വിടപറഞ്ഞു ഞാനുംഎഴുന്നേറ്റുനടന്നു .ഈ ബെന്ജിനും ഇവിടുത്തെ മണ്തരികള്‍്ക്കുമൊക്കെ ശബ്ദംമുണ്ടായിരുന്നെന്കില്‍ നമ്മളൊന്നും കേള്‍ക്കാത്ത വാഗണ്‍ ട്രജെടിയുടെയും സ്വാതന്ത്ര്യ സമരകാലത്തെ വിങ്ങുന്ന മറ്റു ഓര്‍മകളുടെയും എത്രയെത്ര കഥകള്‍ പരയാനുണ്ടാകുമായിരുന്നു .



താമസിയാതെ റെയില്‍വേ സ്ടെശനിലെ വണ്ടിഎത്താരായെന്നു അറിയിച്ചുകൊണ്ടുള്ള അനൌന്‍സ്‌ മുഴങ്ങി ,ഒട്ടുംവൈകാതെതന്നെ പ്രതീക്ഷിച്ചവണ്ടിയുംവന്നുനിന്നു ..നമ്മള്‍ വിസ്മ്രുതിയിലായാലും ചിലഓര്‍മ്മകള്‍ നമ്മെപിന്തുടര്‍ന്നുകൊണ്ടേയിരിക്കും .എത്ര ഓര്‍ത്താലും അധികമാകാത്ത വാഗണ്‍ ട്രാജഡയെപ്പോലെയുള്സംഭവങ്ങളുടെകാര്യംപിന്നെപറയേണ്ടതില്ലല്ലോ .ഒരുമണിക്കൂറിനുമീതെസമയം ഓര്‍മകളുടെ ഓളങ്ങള് ‍അലയടിച്ച്ചഎന്റെമനസ്സു ഇനിഇതെക്കുറിച്ച്വിസ്മ്രുതിയിലാകുമെന്നുതോന്നുന്നില്ല .ട്രയിനിലേക്ക്‌ കാലെടുത്തു വെക്കും മുന്‍പ് ഒരിക്കല്‍ക്കൂടി പ്ലാറ്റ്ഫോമിലെക്കൊന്നു തിരിഞ്ഞു നോക്കി. എഴുപതോളംവരുന്നപാവങ്ങളുടെ ചേതനയറ്റശരീരം നിരത്തിക്കിടത്തിയ ആ പ്ലാറ്റ് ഫോമിലേക്ക് . പെട്ടെന്ന്ഒരുവേള കണ്പുറത്തു ഇപ്പോഴും അവരവിടെ ഉള്ളതുപോലെ തോന്നി .ആ തോന്നല്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കുംബഴേക്കും ട്രെയിന്‍എന്നെയുംവഹിച്ചു യാത്രആരംഭിച്ചിരുന്നു .
വാഗണ്‍ ട്രാജഡി രക്തസാക്ഷികള്‍ക്ക് പ്രണാമം .

2 അഭിപ്രായ(ങ്ങള്‍):

വരവൂരാൻ

വാഗണ്‍ ട്രാജെടി ദുരന്തം ഏതൊരു സാധാരണക്കാരനെയുംപോലെ ഞാനും മറന്നിരുന്നു ...ഈ പോസ്റ്റ്‌ വീണ്ടു അത്‌ ഓർമ്മിപ്പിച്ചു... ആ പാളങ്ങൾ നിന്നോട്‌ പറഞ്ഞത്‌... ഞങ്ങളിലേക്ക്‌ എത്തിച്ചതിനു അഭിനന്ദനങ്ങൾ...

Rafeek Wadakanchery

വാഗണ്‍ ട്രാജഡിയെ കുറിച്ചുള്ള ഈ പോസ്റ്റ് നന്നായിട്ടുണ്ട് . ഒറ്റപ്പെട്ട ഇടങ്ങളിലെല്ലാം ഒന്നു ചെവിയോര്‍ത്താല്‍ എത്ര എത്ര സംഭവങ്ങള്‍ നമ്മെ തേടിവരും. റഹൂഫിന്റെ ഒറ്റപ്പെടലുകള്‍ ഇനിയും കൂടുതല്‍ രചനകള്‍ക്ക് ഇടവരുത്തട്ടെ